പെരുമ്പാവൂര്‍: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ എല്‍.പി.യു.പി.തലത്തില്‍ വിദ്യാര്‍ഥികളുടെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് നടപ്പിലാക്കിയ ടാലന്റ് എക്സാം സീസണ് 4 ലെ വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു.വിജ്ഞാനം: വിനോദം: ആരോഗ്യം എന്ന തലക്കെട്ടിലാണ് പരീക്ഷ നടത്തിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് മെഡലുകള്‍ക്ക് പുറമെ സൈക്കിള്‍;ഫുട്ബോള്‍, ബാഡ്മിന്റെണ്‍ എന്നിവയും വിതരണം ചെയ്തു.വഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂര്ജഹാന് സക്കീര്‍ ഉദ്ഘാടനവും സമ്മാനദാനം നടത്തി.
സ്ക്കൂള് മാനേജര്‍ പി.എ.മുഖ്താര്‍ അധ്യക്ഷനായിരുന്നു.
പ്രധാന അധ്യാപകന് വി.പി.അബൂബക്കര്‍ ,പി റ്റി എ പ്രസിഡന്റ് സി.എ.നിസാര്‍ മുഹമ്മദ്, ആശ്രയ ട്രസ്റ്റ് പ്രസിഡന്റ് കെ.എം.നാസര്‍ ,മാതൃസംഘം ചെയര്പേഴ്ണ് നജീന അബ്ബാസ്, കെ.എ.നൗഷാദ്, മുഹമ്മദ് റാഫി എം.ഐ, വീണ ഇ എം ,ഖദീജ ബീവി, ഷാഹുല്‍ ഹമീദ് പി.എസ്, അനീന പി.എം, നീനു ജോണ്‍ എന്നിവര്‍ സംസാരിച്ചു. ലോക ഭിന്നശേഷി ദിനത്തില്‍ എറണാകുളത്ത് നടന്ന കായിക മല്‍സരത്തില്‍ പങ്കെടുത്ത് വിജയികളായ ഫാത്തിമ നസ്റിന്, ഫാത്തിമ ബീവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


