പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മാതൃകാപരമായി പ്രവർത്തനങ്ങളാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്നത്. സ്കൂളുകളുടെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗശേഷിയും കായികക്ഷമതയും ഉയർത്തുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് പുറത്തു പോയവർക്കായി നടത്തുന്ന തുല്യതാ സാക്ഷരതാ പദ്ധതി ഏറെ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.
2022-2023 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഫര്‍ണിച്ചര്‍ നല്കല്, കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പരിശീലനം, പെണ്‍കുട്ടികള്‍ക്ക് വ്യായാമം അഭ്യസിക്കുന്നതിനായി ഷീ ജിം, വര്‍ണ്ണ വസന്തം, പെണ്‍കുട്ടികള്‍ക്ക് തായ്കോണ്ടോ പരിശീലനം, ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സനിതാ റഹീം ആമുഖ പ്രസംഗം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി അലക്സാണ്ടർ പദ്ധതി വിശദീകരണവും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് മുഖ്യ പ്രഭാക്ഷണവും നടത്തി. ,സാക്ഷരതാ മിഷൻ ഡയറക്ടർ ദലീന എ.ജി സാക്ഷരത പഠിതാക്കളെ ആദരിച്ചു.
സ്റ്റാന്ററിംഗ് കമ്മിറ്റി ഭാരവാഹികളായ എം.ജെ.ജോമി, ആശ സനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ശാരദ മോഹൻ, ഷൈനി ജോർജ്ജ്, ഇ.എസ്. അനിൽകുമാർ, .മനോജ് മൂത്തേടൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, കെ വി രവീന്ദ്രൻ, എൽദോ ടോം പോൾ, റഷീദ സലിം, അനിമോൾ ബേബി, ഷൈമി വർഗീസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ് നന്ദിയും പറഞ്ഞു


