വയനാട് : രാഹുല്‍ഗാന്ധിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച സ്കൂള്‍ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. 1.67 കോടിരൂപ വകയിരുത്തിയാണ് ബസുകള്‍ അനുവദിച്ചത്.
പെരിക്കല്ലൂര്‍ ജി.എച്ച്.എസ്., പുല്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂള്‍, പരിയാരം ജി.എച്ച്.എസ്., കണിയാമ്പറ്റ ജി.എച്ച്.എസ്., തരിയോട് ജി.എച്ച്.എസ്., കാട്ടിക്കുളം ജി.എച്ച്.എസ്., വിളമ്പുകണ്ടം ജി.എല്‍.പി.എസ്., വയനാട് ഗവ. എന്‍ജിനിയറിങ് കോളേജ് എന്നിവയ്ക്കാണ് ബസുകള്‍ അനുവദിച്ചത്.
ബസുകളുടെ താക്കോല്‍ദാനവും ഫ്ലാഗ് ഓഫും പരിയാരം ഗവ. ഹൈസ്കൂളില്‍ നടന്നു. ടി. സിദ്ദിഖ് എം.എല്‍.എ. ബസുകള്‍ ഉദ്ഘാടനംചെയ്തു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. താക്കോല്‍ കൈമാറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ മങ്ങാടന്‍, കമല രാമന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്കറിയ കെ.എസ്. മേരി സിറിയക്, എം.കെ. യാക്കൂബ്, പി.ടി.എ. പ്രസിഡന്റ് അഷറഫ് വാഴയില്‍, പരിയാരം സ്കൂളിലെ പ്രധാനാധ്യാപകന് എം. ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.