മൂവാറ്റുപുഴ:-മൂവാറ്റുപുഴ എന്‍ എസ് എസ് താലൂക്ക് യൂണിയന് വിദ്യാഭ്യാസ ധനസഹായവിതരണം നടത്തി. മൂവാറ്റുപുഴ എന്‍ എസ് എസ് ഹൈസ്കൂളില്‍ വെച്ച് നടന്ന വിതരണയോഗത്തില് യൂണിയന് വൈസ് പ്രസിഡന്റ് കെ കെ ദിലീപ്കുമാര് ആദ്യക്ഷതവഹിച്ചു യൂണിയന് പ്രസിഡന്റ് ആര് ശ്യാംദാസ് യോഗം ഉത്ഘാടനം ചെയ്തു. ശ്രീധരീയം വൈസ് ചെയര്മാന് ഹരി.എന്‍. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി കെ ബി ജയചന്ദ്രന്, പ്രതിനിധിസഭാഗം എന്‍ സുധീഷ്, എച്ച് ആര് ഫാക്കല്‍റ്റി എന്‍ സി വിജയകുമാര്‍,യൂണിയന് കമ്മറ്റി അംഗങ്ങള്‍, വനിതാ യൂണിയന് പ്രസിഡന്റ് ജയാ സോമന്, സെക്രട്ടറി രാജി രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കരയോഗങ്ങളില്‍ നിന്നും 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

