മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു. അഭിവന്ദ്യ മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മോഹന്‍ദാസ് എസ്., എം.പി.ടി.എ പ്രസിഡന്റ് രേവതി കണ്ണന്, പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, എന്നിവര്‍ ക്രിസ്തുമസ് ആശംസകള്‍ നല്കി. പ്രധാന അധ്യാപിക ജീമോള്‍ കെ. ജോര്‍ജ്ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്‍സി ചെറിയാന് നന്ദിയും അര്‍പ്പിച്ചു.
അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സംഘമായി കരോള്‍ ഗാനം അവതരിപ്പിച്ചു. സ്റ്റാഫിന്റെ നേതൃത്വത്തില്‍ നടന്ന കരോള്‍ ഗാനാലാപനം ശ്രദ്ധേയമായി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കേക്കും ഉച്ചഭക്ഷണവും നല്കി. അധ്യാപകരായ ബിനു വര്‍ഗീസ്, ദീപ്തി ജോസ് എന്നിവര്‍ നേതൃത്വം നല്കി.