മൂവാറ്റുപുഴ : നിര്‍മ്മല പബ്ലിക് സ്കൂളില്‍ ഒരുവര്‍ഷക്കാലം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങള്‍ 20ന് സമാപിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാര്ഷികാഘോഷങ്ങളോടെയാണ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമാകുന്നത്. 18ന് കിന്റര്ഗാര്ട്ടന് സ്കൂള്‍ വാര്‍ഷികാഘോഷം വൈകുന്നേരം നാലിന് നിര്‍മല ജൂനിയര്‍ പബ്ലിക് സ്കൂളില്‍ മാനേജര്‍ സിസ്റ്റര്‍ മെര്ളിന് എഫ്സിസി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ ചൂരത്തൊട്ടി അധ്യക്ഷതവഹിക്കും. നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം മുഖ്യപ്രഭാഷണം നടത്തും.
19ന് വൈകുന്നേരം നാലിന് പ്രൈമറി വിഭാഗം വാര്‍ഷികാഘോഷം നിര്‍മല ജൂനിയര്‍ സ്കൂളില്‍ എമരിത്തൂസ് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജ്യോതിസ് എഫ്സിസി മുഖ്യപ്രഭാഷണം നടത്തും. 20ന് ഹൈസ്കൂള്‍ – ഹയര്‍ സെക്കന്‍ഡറി വാര്‍ഷികാഘോഷവും രജതജൂബിലി സമാപന സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നിര്‍മല പബ്ലിക് സ്കൂളിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ എമരിത്തൂസ് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷതവഹിക്കും. കുസാറ്റ് മുന്‍ വിസി കെ. ബാബു ജോസഫ് മുഖ്യാതിഥിയായിരിക്കും. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
പരിപാടികള്‍ക്ക് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്ളിന് എഫ്സിസി, പ്രധാനാധ്യാപിക സിസ്റ്റര്‍ ലിജിയ എഫ്സിസി, സ്കൂള്‍ ലീഡര്‍മാരായ ജെ. എബിന്, ഗായത്രി വിമല്‍ദേവ്, പിടിഎ ഭാരവാഹികളും നേതൃത്വം നല്‍കും. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വൈസ് പ്രിന്‍സിപ്പല്‍ എം.എസ്. ബിജു, പിടിഎ ഭാരവാഹികളായ ദീപക് ചേര്‍ക്കോട്ട്, ജെയ്ബി കുരുവിത്തടം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

