കോതമംഗലം: കെ ജി ഒ എ സംസ്ഥാന സമ്മേളനം ജൂണ്‍ 8,9,10 തീയതികളില്‍ കൊല്ലത്തു വച്ച് നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കെജിഒഎ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്കിലെ വെള്ളാരംകുത്ത്, പന്തപ്ര ആദിവാസി സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
വെള്ളാരംകുത്ത് ഊരില്‍ നടന്ന പരിപാടി കെജിഒഎ ജില്ലാ പ്രസിഡന്റ് നദീറ പി എ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് മനീഷ് എ കെ, വനിതാ കണ്‍വീനര്‍ ജീജാവിജയന്, കവയത്രി സിന്ധു ഉല്ലാസ്, വാര്‍ഡ് മെമ്പര്‍ ഡെയ്സി ജോയ്, ഊര് മൂപ്പത്തി സുകുമാരി സോമന്, ഡോക്ടര്‍ ശ്രീരാജ് ഏരിയ സെക്രട്ടറി ഉല്ലാസ് ഡി, എസ് സി പ്രമോട്ടര്‍ സന്ധ്യ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ബാഗ്, നോട്ട് ബുക്ക്, കുട, അംഗന്‍വാടി കുട്ടികള്‍ക്കുള്ള കിടക്കകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്.