കൊച്ചി: യുവഡോക്ടറെ മര്‍ദിച്ച കേസില്‍ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രന് അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചുവരുത്തിയാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് മൂന്ന് ലക്ഷം രൂപ വലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്.
ഈ മാസം രണ്ടാം തിയതി സന്ധ്യയ്ക്കാണ് വൈറ്റില പൊന്നുരുന്നിയില്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. കവര്‍ച്ച മാത്രമാണോ കൃത്യത്തിനുള്ള പ്രേരണ എന്നത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. രണ്ടാം തീയതി അതുല്യയുടെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. ശേഷം ക്രൂരമായി മര്‍ദിച്ചു. 12 പേരാണ് കേസിലെ പ്രതികള്‍. പ്രതികളില്‍ പലരും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് സൂചനയുണ്ട്.
മര്‍ദനത്തിന് ശേഷം ഡോക്ടറോട് പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതുല്യയ്ക്കൊപ്പം നടന് ബിബിന്‍ പെരുമ്പള്ളിയുമുണ്ടായിരുന്നു. പ്രതികളെ കടവന്ത്ര പൊലീസ് ഉടന്‍ കോടതിയില്‍ ഹാജരാക്കും.

