മൂവാറ്റുപുഴ: കേരളകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിയും എന്‍ജിഓ ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്ന മൂവാറ്റുപുഴ കീച്ചേരിപ്പടി, തടത്തികുടിയില് എം.ബാവാഖാന്‍ (93) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 2മണിക്ക് പെരുമറ്റം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന ബാവാഖാന്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.
15 കൊല്ലം മൂവാറ്റുപുഴ സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റും എംഇഎസ്, ജമാഅത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. 2 തവണ സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പറായിരുന്നിട്ടുണ്ട്. മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ബാവാഖാന്‍ മൂവാറ്റുപുഴ ഹൗസിംഗ് സൊസൈറ്റി, മൂവാറ്റുപുഴ ഗവ. സര്‍വ്വന്‍സ് സെസൈറ്റി എന്നിവിടങ്ങളില്‍ ബോര്‍ഡ് മെമ്പറായിരുന്നു. മൃതദേഹം രാവിലെ പത്തിന് ആസാദ് റോഡിലുളള ഭവനത്തില്‍ കൊണ്ടുവരും. ഭാര്യ: എഴുത്താനിക്കാട്ട് ഉമ്മാക്കുഞ്ഞ് (ജൂഡിഷ്യറി റിട്ടേ യേര്‍ഡ്) മക്കള്‍: അമീര്‍ നവാസ്, കബീര്‍ ബി ഹാറൂണ്‍ (ക്ലീന്‍കേരളമിഷന്‍), സിനിമ താരം ഷെയ്ന് നിഗമിന്റെ പിതാവും സിനിമാ താരവുമായിരുന്ന പരേതനായ അബി, റസിയ ഷംസുദ്ദീന് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷെറിന അമീര്‍ നവാസ്, ജുബീന കബീര്‍,സുനില ഹബീബ്, ടി.എ.ഷംസുദ്ദീന് വല്ലം(തേലക്കാട്ട്).
ബാവാഖാന്റെ നിര്യാണത്തില്‍ യുഡിഎഫ് സെക്രട്ടറി ജോണിനെല്ലൂര്‍, കെപിസിസി വൈസ്പ്രസിഡന്റ് ജോസഫ് വാഴക്കന് എന്നിവര്‍ അനുശോചിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെഎം അബ്ദുല്‍മജീദ്, പെരുമറ്റം ജുമാഅത്ത് പ്രസിഡന്റ് പിഎം അമീര്‍ അലി, മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനക്കല്‍, മൂവാറ്റുപുഴ സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് പിഎം അബ്ദുല്‍ സലാം എന്നിവരും അനുശോചനമറിയിച്ചു.


