കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയില്‍ മിഥുന്‍നാഥിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് ആദര്‍ശിനെ (24) ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആദർശിൻ്റെ മൃതദേഹത്തിനായുള് തെരച്ചില്‍ നടന്നുവരികയാണ്. കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും അതിനിടയിലാണ് വള്ളം മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീണ് അപകടമുണ്ടായത്. വള്ളത്തില്‍ അഞ്ചു പേരുണ്ടായിരുന്നു. മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. അമല്‍, ശിവപ്രസാദ്, ആദിത്യന് എന്നിവരാണ് രക്ഷപ്പെട്ടത്.


