ചായക്കട നടത്തി ലോകം ചുറ്റിയ വിജയന് അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോക സഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്.
എറണാകുളത്തെ ശ്രീബാലാജി കോഫി ഹൗസില്‍ നിന്നും ഒരിക്കലെങ്കിലും ചായ കുടിച്ചവര്‍ക്കും യാത്രകളെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കും ബാലാജിയെന്ന് അറിയപ്പെടുന്ന മോഹനന്റെ വിയോഗം തീരാദു:ഖമായിരിക്കും. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് നടത്തിയ യാത്രകളാണ് മോഹനന് പ്രചോദനമായത്. ചായക്കടയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റിയ വൃദ്ധ ദമ്പതികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്.
പ്രായം ശരീരത്തെ തളര്‍ത്തിയാലും മനസിനെ തളര്‍ത്തില്ലെന്ന് തെളിയിച്ച വിജയന്റെയും മോഹനയുടെയും കഥകള്‍ ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രതിദിനം 300 രൂപയോളം യാത്രയ്ക്കായി മാറ്റിവെച്ചാണ് ഇരുവരും ലോകം ചുറ്റാനുള്ള പണം കണ്ടെത്തിയത്. ബാക്കി ആവശ്യമായി വരുന്ന പണം ബാങ്കില്‍ നിന്നും ലോണ്‍ എടുക്കും. തിരികെ എത്തിയ ശേഷം ഈ ലോണ്‍ തിരിച്ചടയ്ക്കാനായി ജോലി തുടരും.
16 വര്‍ഷത്തോളം നീണ്ട ലോക സഞ്ചാരത്തില്‍ അമേരിക്ക, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന, ഓസ്ട്രേലിയ തുടങ്ങി 26 രാജ്യങ്ങള്‍ ഇരുവരും ചേര്‍ന്ന് സന്ദര്‍ശിച്ചിരുന്നു. യാത്രയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് ഇവരുടെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് യാത്ര സ്പോണ്സര് ചെയ്തത്.
2007ല്‍ ഈജിപ്ത് സന്ദര്‍ശനത്തിലൂടെ ആരംഭിച്ച വിദേശ യാത്ര കഴിഞ്ഞ ഒക്ടോബറില്‍ റഷ്യന്‍ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.


