ഇടുക്കി : മലയാളി ഹൗസ് സര്ജന് ടൈഫോയ്ഡ് ബാധിച്ചു ചെന്നൈയില്‍ മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തന്‍വീട്ടില്‍ രവി-വനജ ദമ്പതികളുടെ മകള്‍ ആര്.സിന്ധു(26) ആണു മരിച്ചത്.എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തില്‍ ചെന്നൈന്മ തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഓണത്തിനു മുന്‍പ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുന്‍പ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
സംസ്കാരം ഇന്ന് 2ന് പശുപ്പാറ സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍.
സഹോദരങ്ങള്‍: ടിനു, ടിന്‍സി.