മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ചു മരിച്ചു. 74 വയസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേതൃത്വത്തോട് കലഹിച്ച് കഴിഞ്ഞ ദിവസം ആര്‍ജെഡിയില്‍ നിന്ന് രഘുവംശ പ്രസാദ് രാജി വച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ശില്പിയെന്നാണ് അറിയപ്പെട്ടിരുന്നത്. ആര്‍ജെഡി നേതാവാണ്. കൊവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. രഘുവംശ പ്രസാദ് സിംഗിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരുന്നു. ശേഷം ആരോഗ്യ സ്ഥിതി മോശമായതിനാലാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ സഹപ്രവര്‍ത്തകനാണ്. ആശുപത്രി കിടക്കയില്‍ വച്ച് ലാലുവിന് ഇദ്ദേഹം കത്തെഴുതിയിരുന്നു. പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് മരണം.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് മൂന്നു പതിറ്റാണ്ടിലേറെയായി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായിരുന്നു.


