വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. പ്രശസ്ത ഹോളിവുഡ് സിനിമയായ ‘സൂപ്പർമാൻ’ൻ്റെ സംവിധായകനാണ് റിച്ചാർഡ് ഡോണർ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. റിച്ചാർഡ് ഡോണറിൻറെ ഭാര്യ ലോറെൻ ഷ്യുലെർ ആണ് മരണ വാർത്ത അറിയിച്ചത്.
സംവിധാന ലോകത്തേക്കുള്ള അദ്ദേഹത്തിൻ്റെ ചുവടുവെപ്പ് ടെലിവിഷൻ ഷോകളിലൂടെയായിരുന്നു ആദ്യ 1961 ൽ പുറത്തിറങ്ങിയ എക്സ് – 15 എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള അരങ്ങേറ്റം. 1976 ൽ ഒമെൻ എന്ന ചിത്രമാണ് റിച്ചാർഡിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. 1978 ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്തതോടെ റിച്ചാർഡിന് ആഗോള പ്രശസ്തി ലഭിച്ചു. 2006 ൽ പുറത്തിറങ്ങിയ 16 ബ്ലോക്സ് ആയിരുന്നു റിച്ചാർഡിൻ്റെ അവസാന ചിത്രം അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


