സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതന്(55) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് മരണമടയുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രമേഹവും ഹൃദ്രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11:45 നായിരുന്നു മരണം സംഭവിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്ലാസ്മ ചികിത്സയും ആന്റി വൈറല്‍ ചികിത്സയും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.

