കണ്ണൂര്‍ ഇരിട്ടിയില്‍ 17 കാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണന് (53 ) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം.
കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഉളിക്കല്‍ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


