തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയാണ് പീഡനത്തിനിരയായത്. അമ്മയ്ക്കു ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ യുവതിയെ കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. പീഡനത്തിന് ശേഷം ഇവര്‍ യുവതിയെ തിരികെ ആശുപത്രിയിൽ തന്നെ ഇറക്കി വിട്ടു. മടങ്ങിയെത്തുമ്പോൾ, വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തുന്നത്.
ആശുപത്രി ജീവനക്കാര്‍ ഉടൻ തന്നെ വിവരം പോലീസില്‍ അറിയിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. യുവതിയുടെ മൊഴിയെടുത്ത ശേഷം പോലീസ് അന്വേഷണമാരംഭിച്ചു.


