ബംഗളുരുവില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്. രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീന് എന്നിവരാണ് അറസ്റ്റിലായത്.
ഫ്രീലാന്‍സായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ബംഗളൂരുവില്‍ വെള്ളിയാഴ്ചയെത്തിയ പെണ്‍കുട്ടി സുഹൃത്തിനെ കാണാനായി പോയി. പിന്നീട് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിച്ചു. ബൈക് ടാക്സി ഉടമയുടെ വീടിന്റെ തൊട്ടടുത്താണ് പെണ്‍കുട്ടിയും താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ വീട്ടിലാക്കിയ ശേഷം മടങ്ങിയ ഡ്രൈവര്‍ സുഹൃത്തിനൊപ്പം തിരികെ വന്ന് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.


