തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം. തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച കോര്പ്പറേഷന് മുന്‍വശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നോവയില്‍ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
പതിവുപോല പുലര്‍ച്ചെ 4.30നും 4.45നും ഇടയിലാണ് യുവതി പ്രഭാത സവാരിക്ക് ഇറങ്ങിയത്. നന്ദന്‍കോട് ഭാഗത്ത് നിന്ന് കാറില്‍ എത്തിയ യുവാവ് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി തടയാന്‍ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തികത്തേക്കാണ് യുവാവ് മതില് ചാടി രക്ഷപ്പെട്ടത്. അക്രമിയെ പിടിക്കാന്‍ യുവതി ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടയില്‍ വീണതിനാല്‍ യുവാവ് കടന്നു കളഞ്ഞു.
സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്.


