കൊല്ലം പരവൂര്‍ സ്വദേശിനി വിജിതയുടെ മരണത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് മനസ്സിലാക്കിയതായി വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. അച്ഛന് അമ്മയെ മര്‍ദിച്ചിരുന്നതായി. മകന് അര്ജുന് പൊലീസിന് മൊഴി നല്കി.
കഴിഞ്ഞ വെള്ളി വൈകിട്ട് അഞ്ചിനാണ് പരവൂര്‍ ചിറക്കരതാഴം സ്വദേശി വിജിതയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷന് വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്തു. വിജിത ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് വിജിതയുടെ അമ്മ വനിതാ കമ്മിഷനോട് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വേദനയും നിരാശയുമുണ്ടെന്ന് വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല്‍. അച്ഛന് രതീഷ് അമ്മയെ മര്‍ദിച്ചിരുന്നതായി വിജിതയുടെ മകന് അര്ജുന് പറഞ്ഞു.
വിജിതയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച് വീട്ടുകാര്‍ പരാതി നല്കി. വിജിതയുടെ മരണത്തിന് ശേഷം രതീഷ് ഒളിവിലാണ്. അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.


