വീണ്ടും പ്രണയപ്പക. ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ അഖില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കത്രിക കൊണ്ട് നെഞ്ചില്‍ കുത്താനുള്ള ശ്രമം തടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയ്യിലാണ് കുത്തേറ്റത്. തുടര്‍ന്ന് പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവന് രക്ഷിച്ചത്.
തുടര്‍ന്ന് പൊലീസ് തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


