കൊച്ചി: കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. മുളന്തുരുത്തിയിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. 22 കാരനെ അഞ്ചംഗസംഘമാണ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച അച്ഛൻ മത്തായിക്കും കുത്തേറ്റു.
കൊല്ലപ്പെട്ട ജോജി മത്തായി കൊലപാതക ശ്രമവും ലഹരിമരുന്ന് വില്പനയും സഹിതം നിരവധി കേസിലെ പ്രതിയാണ്. രണ്ട് ബൈക്കുകയിലായി ജോജിയുടെ വീട്ടിൽ എത്തിയ സംഘം ഇയാളുമായി വാക്കുതർക്കത്തിൽ ആകുകയും തുടർന്ന് കത്തി എടുത്ത് കുത്തുകയായിരുന്നു. ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


