കോഴിക്കോട്: വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഹാരിസ് ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനി നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് തേഞ്ഞിപ്പാലം പോലീസ് കേസെടുത്തത്. പരാതിയെ തുടർന്ന് നേരത്തേ ഹാരിസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അധ്യാപകനെതിരെ വിദ്യാര്‍ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലും പരാതി നല്‍കിയിരുന്നു. പരാതിയെ തുടർന്ന് ഹാരിസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് ആണ് കേസെടുത്തത്.