മലപ്പുറം കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരന്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
താനാണ് ഉപദ്രവിച്ചതെന്ന് കുട്ടി സമ്മതിച്ചു. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ട്.
കോളജില്‍ നിന്ന് വരികയായിരുന്ന ഇരുപത്തി ഒന്നുകാരിക്കാണ് ദുരനുഭവമുണ്ടയാത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അക്രമി വിദ്യാര്‍ത്ഥിനിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴ തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. തലയില്‍ കല്ലു കൊണ്ടിടിച്ചും മര്‍ദിച്ചുമായിരുന്നു പീഡനശ്രമം. കുതറി മാറി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.
സംഭവത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


