കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസായ ആതിര വധത്തില്‍ പ്രതിയെ വെറുതെ വിട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും പ്രതിയുമായ രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍ കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്.
2018 ലാണ് അരീക്കോട് കിഴുപറമ്പില്‍ ആതിര കൊല്ലപ്പെടുന്നത്. ആതിര താഴ്ന്ന ജാതിക്കാരനായ യുവാവിനെ സ്നേഹിച്ചതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതുമാണ് പിതാവിന് പ്രകോപനമായത്. ഇആതിരയുടെ വിവാഹത്തലേന്ന് ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ആതിരയെ രാജന് കത്തി ഉപയോഗിച്ച്് കുത്തുകയായിരുന്നു. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.


