ഇടുക്കി നരിയമ്പാറയില്‍ 17കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് മനു മനോജ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഓട്ടോ ഡ്രൈവറാണ് പ്രതി.
നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


