ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം. വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കം അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഡല്‍ഹി അടച്ചിടുന്നതില്‍ കോടതി കടുത്ത എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ ജന്തര്‍ മന്തറില്‍ സമരം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം. വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കം അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഡല്‍ഹി അടച്ചിടുന്നതില്‍ കോടതി കടുത്ത എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ ജന്തര്‍ മന്തറില്‍ സമരം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതിന് പകരം ട്രെയിനുകളുടെ ഇടവേള വര്‍ധിപ്പിക്കാം. ഏതെല്ലാം പ്രദേശങ്ങളില്‍ നിയന്ത്രകണം വേണം, ഒഴിവാക്കണമെന്ന് കൃത്യമായി വിലയിരുത്തണമെന്നും കോടതി പറഞ്ഞു.

