തൃശൂര്‍: ടെലിവിഷൻ സീരിയലുകളില്‍ കൂടുതല്‍ അവസരം വാങ്ങി നല്‍കാമെന്നും, വിവാഹം ചെയ്യാമെന്നും പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി സീരിയല്‍ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കൊടകര സ്വദേശി സിജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ ആണ് തള്ളിയത്.
കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലുമായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സീരിയലുകളില്‍ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്ന പ്രതി വിവാഹവാഗ്ദാനം നല്‍കിയും തൻ്റെ സീരിയല്‍ ബന്ധം ഉപയോഗിച്ച് കൂടുതല്‍ അവസരം വാങ്ങിത്തരാമെന്നും പറഞ്ഞ് ആണ് സീരിയല്‍ നടിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രതിക്കെതിരെയുള്ള പരാതി.


