ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ നെടുംതോട് വച്ചായിരുന്നു ജബ്ബാറിനെ അക്രമിച്ചത്. തലയ്ക്കും കവിളിനും പരിക്കേറ്റ ജബ്ബാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിച്ചത് നെടുന്തോട് സ്വദേശി മുനീര്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സുപ്രഭാതം ദിനപത്രത്തിന്റെ ലേഖകനായ ജബ്ബാര്‍ വാത്തേലിയെ ആക്രമിച്ച സംഭവത്തില്‍ പൊലിസ് അന്വേക്ഷണം ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ നെടുംതോട് വച്ചായിരുന്നു ജബ്ബാറിനെ അക്രമിച്ചത്. തലയ്ക്കും കവിളിനും പരിക്കേറ്റ ജബ്ബാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ അക്രമിച്ചത് നെടുന്തോട് സ്വദേശിയും ഇറച്ചി വില്‍പ്പന നടത്തുന്നതുമായ മടത്തുംപടി വീട്ടില്‍ മുനീര്‍ എന്നയാളാണെന്ന് ജബ്ബാര്‍ പൊലീസിന് മൊഴിനല്‍കി.
സുപ്രഭാതം ദിനപത്രത്തിന്റെ ലേഖകനായ ജബ്ബാര്‍ പെരുമ്പാവൂര്‍ നഗരത്തില്‍ മൊബൈല്‍ഷോപ്പ് നടത്തുന്നുണ്ട്. ഫോണ്‍ വാങ്ങിയ ശേഷം മുങ്ങിനടന്ന ഇയാളെ കണ്ട ജബ്ബാര്‍ തനിക്ക് ലഭിക്കാനുള്ള പണം ചോദിച്ചു.ഇതോടെ രോഷാകുലനായ മുനീര്‍ അസഭ്യം പറയുകയും കത്തികാട്ടി ഭീഷണി മുഴക്കുകയും മുഖത്തും തലയ്ക്കും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധരഹിതനായി നിലത്ത് വീണ ജബ്ബാറിനെ ഓടിക്കൂടിയ നാട്ടുകാരും സുഹൃത്തും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് മുനീറെന്ന് പൊലിസ് പറഞ്ഞു.
പെരുമ്പാവൂര്‍ പ്രസ്സ് ക്ളബ്ബ് ജോ. സെക്രട്ടറിയും കേരളാ ജേര്‍ണലിസ്റ്റ് കുന്നത്തുനാട് താലൂക്ക് ട്രഷററുമാണ് ജബ്ബാര്‍ വാത്തേലി. സംഭവത്തില്‍ പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പേടി കൂടാതെ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും പൊലീസ് അടിയന്തിരമായി ഇടപെട്ട് അക്രമത്തിന് പിന്നിലുളളവരെ അറസ്റ്റ് ചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


