ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീടുകളില്‍ എന്‍സിബി പരിശോധന. റെയിഡ് ഷാരുഖ് ഖാന് ജയിലിലെത്തി മകന് ആര്യനെ കണ്ടതിനു പിന്നാലെയാണ്. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നല്കി. നടന് ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.
ലഹരി മരുന്ന് കേസില്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ബോളീവുഡ് താരം ഷാറൂഖ് ഖാന് മകന് ആര്യന് ഖാനെ ജയിലിലെത്തി കണ്ടത്. മുംബൈ ആര്‍തര്‍ റോഡ് ജയിലിലുള്ള ആര്യനെ ആദ്യമായാണ് ഷാറൂഖ് കാണാനെത്തുന്നത്. ജാമ്യഹര്‍ജി തള്ളിയ എന്‍.ഡി.പി.എസ് പ്രത്യേക കോടതി ഉത്തരവിനെതിരെ ആര്യന്ഖാന് നല്കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി വാദം കേള്‍ക്കും.
ഒക്ടോബര്‍ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന് അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.


