കൊച്ചി: പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ 54 ദിവസം പ്രായമുള്ള കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പിടിയിലായത്. സംശയരോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ കരഞ്ഞ കുട്ടിയെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശി. ബോധം നഷ്ടമായപ്പോള്‍ കുഞ്ഞിനെ കട്ടിലില്‍ എറിയുകയായിരുന്നു. തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.
നവജാത ശിശുവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന് അറസ്റ്റില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

