നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിയായ ഉണ്ണിക്കണ്ണന്, ഓടനാവട്ടം സ്വദേശിയായ അഞ്ചു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംക്ഷനിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു ഉണ്ണിക്കണ്ണന്. നാളുകളായി ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന അഞ്ചുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ മാസം 11ന് നാല് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടി.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ഇവര്‍ തൃശ്ശൂരിലെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്നു എന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇരുവരെയും തൃശ്ശൂരില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
പൂയപ്പള്ളി സിഐ ബിജു എസ്.ടിയുടെ നിര്‍ദേശ പ്രകാരം സ്റ്റേഷനില്‍ ഉള്ള ഉദ്യോഗസ്ഥര്‍ തൃശൂരില്‍ നേരിട്ട് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


