നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി വിചാരണ കോടതി. പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാന്‍ അനുമതി നല്കി.
നിലീഷ, കണ്ണദാസന്, ഉഷ, സുരേഷ്, എന്നിവരെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. സത്യമൂര്‍ത്തിയെ ഈ മാസം 25 ന് വിസ്തരിക്കും. വിചാരണ കോടതിയാണ് അനുമതി നല്‍കിയത്.
ഇതിനിടെ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷന് പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.
അതിനിടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോര്‍ട്ട് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ദിലീപിന്റെ ഹര്‍ജി ജനുവരി 25 ന് പരിഗണിക്കും. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.


