കൊച്ചിയിലെ മോഡല്‍ പീഡനക്കേസില്‍ നിര്‍ണായക വിവരങ്ങളുമായി കമ്മീഷ്ണര്‍. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണര്‍ പറഞ്ഞു.
തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പല്‍ എന്ന് കൊച്ചിയില്‍ പീഡനത്തിന് ഇരയായ മോഡല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ബിയറില്‍ എന്തൊ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞത് ഡിമ്പല്‍ ആണെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും യുവതി മൊഴി നല്കി. അതേസമയം വാര്‍ത്ത ആശങ്കപ്പെടുത്തുന്നതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.
രാജസ്ഥാന് സ്വദേശിയായ മോഡല്‍ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടര്‍ന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബില്‍ എത്തിയതെന്ന് ബലാത്സംഗത്തിന് ഇരയായ കാസര്‍ഗോഡ് സ്വദേശിയായ പത്തൊന്‍പത് കാരി പോലീസിന് മൊഴിനല്‍കി. ബിയര്‍ കഴിച്ചപ്പോള്‍ അവശയായി. ബിയറില്‍ എന്തോ പൊടി ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. താന്‍ മറ്റ് സുഹൃത്തുക്കളെ കണ്ട് തിരികെ വരുമെന്നും സുദീപ് , വിവേക്, നിധിന് എന്നിവര്‍ക്കൊപ്പം വാഹനത്തില്‍ കയറാനും ഡിമ്പല്‍ ആണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്ത യുവാക്കള്‍ വാഹനത്തില്‍ വച്ച് മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഒരു കടയില്‍ കയറി ഭക്ഷണം വാങ്ങികൊടുത്തു. പ്രതികരിക്കാന്‍ ശേഷി ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. കാക്കനാട് യുവതി താമസിച്ചിരുന്ന ഇടത്ത് പോലിസ് പരിശോധന നടത്തി. പബ്ബില്‍ നിന്നും യുവതിയുമായി മൂവര്‍ സംഘം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.
കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന് സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകല്‍ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയോ എന്നതില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്തെത്തി. ബാറില്‍ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്ത് മണിയോടെ ബാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവര്‍ക്കൊപ്പം വാഹനത്തില്‍ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളില്‍ കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നു കളയുകയും ചെയ്തു.


