വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎല്‍എ. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളില്‍ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തില്‍ 80 ശതമാനം ഫയലുകള്‍ കത്തി നശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസില്‍ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവവുമായി ബന്ധമുണ്ടോ എന്നറിയാനായി സതീഷിനെ ചോദ്യം ചെയ്യും. താലൂക്ക് ഓഫീസിന്റെ സമീപത്തുള്ള കെട്ടിടത്തിലെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസന് അറിയിച്ചിരുന്നു.


