കോട്ടയം: പാലായില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍ സ്നേഹയുടെ കൈയ്ക്ക് പരിക്കേറ്റു. പെണ്‍കുട്ടി തെറിച്ച് നിലത്ത് വീണിട്ടും കാര്‍ നിര്‍ത്താതെ പോയി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
മരിയന്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വായുവില്‍ ഉയര്‍ന്ന് കറങ്ങിയ യുവതി താഴെ വീണു. ഇടിച്ച കാര്‍ അല്‍പ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ കാറുമായി മുന്നോട്ട് പോയി.


