മലപ്പുറം: വിവാഹ വാഗ്ദ്ധാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്ജുന് (27) ആണ് പിടിയിലായത്. വാഴക്കാട് പൊലീസ് ആണ് ഇയാളെ പിടിച്ചത്.
പെൺകുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധുവീട്ടില്‍ വച്ചാണ് അര്ജുന് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പ്രതിയ്ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


