മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ ദൃശ്യയുടെ സഹോദരിക്കും കുത്തേറ്റു. പരിക്കുകളോടെ സഹോദരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് പ്രതി ആക്രമണം നടത്തിയത്. പെണ്‍കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ തീ വെച്ച് കത്തിച്ചിരുന്നു. ഇതിനുപിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്.
ഓടി രക്ഷപെടാൻ ശ്രേമിച്ച പ്രതിയെ കുന്നക്കാവ് വച്ച് നാട്ടുകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിക്ക് കുത്തേറ്റത്. സഹോദരി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് വിദേയ ആകിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.


