മൂവാറ്റുപുഴ: കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അസം സ്വദേശിനിയായ നാലര വയസുകാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് മൂവാറ്റുപുഴ പോലീസ്. കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പോലീസിന് കൈമാറും എന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ കുട്ടി ക്രൂരമായി ലൈംഗീക പീഢനത്തിനിരയായി എന്നു കണ്ടെത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചില്ലന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന മൂവാറ്റുപുഴ സിഐ പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് കൂടിയ ശേഷം റിപ്പോര്‍ട്ട് രണ്ടാഴ്ച കഴിഞ്ഞെ ലഭിക്കൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിലവില്‍ പീഢനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുട്ടിയില്‍ നിന്നും മൊഴി എടുത്തിട്ടുണ്ട്. മൂന്നു സൈക്കിളോജിസ്റ്റുകള് കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയിരുന്നു. എന്നാല്‍ പീഢനം നടന്നതായി കണ്ടത്താനായിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും സിഐ പറഞ്ഞു. കഴിഞ്ഞ 27 നാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയറ്റില്‍ നിന്ന് രക്തം പോകുകയും ചെയ്തതോടെ ആദ്യം മൂവാറ്റുപുഴയി ലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലുംപ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ആണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരുക്കും കുഞ്ഞിന്റെ കുടല് പൊട്ടിയതായും കണ്ടെത്തിയത്.


