തട്ടിപ്പ് നടത്തിയത് വീട് പണി പൂര്‍ത്തിയാക്കാനെന്ന് അറസ്റ്റില്‍ ആയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എംപി റിജില്‍. 50 ലക്ഷം രൂപ ഭവന വായ്പ എടുത്തു. ഇത് ഓഹരി വിപണിയില്‍ നഷ്ടമായി. കോര്പ്പറേഷന് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താണ് വീടുപണി നടത്തിയത്. റിജിലിന്റെ അക്കൗണ്ടില്‍ ഉള്ളത് 7 ലക്ഷം രൂപ മാത്രമാണ്. 90 ശതമാനം പണവും നഷ്ടമായത് ഓഹരി വിപണിയിലൂടെയെന്നും മൊഴി.
അതേസമയം കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുന്‍ മാനേജര്‍ എം.പി.റിജിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിഎന്‍ബി ലിങ്ക് റോഡ് ശാഖയില്‍ നിന്ന് കോടികളുടെ തിരിമറി നടത്തിയ ശേഷം രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ റിജിലിനെ ഇന്നലെ വൈകിട്ടോടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
ഇന്നലെ രാത്രിയിലും ഇയാളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 21.29 കോടി രൂപയുടെ തീരുമറിയാണ് റിജില്‍ നടതിയത്. 12 കോടി 68 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്റെ പരാതി.


