കൊച്ചി: കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും. രേഖകള്‍ ഇല്ലാത്തത് കാരണം വളര്‍ത്താന്‍ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ മുന്നിട്ട് ഇറങ്ങിയതെന്ന് തൃപ്പുണ്ണിത്തുറയിലെ ദമ്പതികള്‍ പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതല്ല. വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ വളര്‍ത്താന്‍ ഏല്പിച്ചതാണെന്നും ദമ്പതികള്‍ പറഞ്ഞു.
കുഞ്ഞിന്റെ യഥാര്‍ഥ അച്ഛനും അവരുടെ പങ്കാളിയും സുഹൃത്തുക്കളാണ്. കുഞ്ഞിനെ തന്നത് മാഫിയകളോ, കള്ളക്കടത്തുകാരോ, ചൈല്‍ഡ് കച്ചവടക്കാരോ അല്ല. അവര്‍ അറിയുന്ന ആളുകളായത് കൊണ്ടാണ് കുഞ്ഞിനെ ധൈര്യപ്പെട്ട് എടുത്തത്.
കുഞ്ഞിന്റെ അച്ഛനും അമ്മയും അണ്‍മാരീഡ് ആണ്. ആശുപത്രിയില്‍ പോയാലോ, ആധാര്‍കാര്‍ഡ് എടുക്കാന്‍ പോയാലോ ജനനസര്‍ട്ടിഫിക്കറ്റ് ആണ് ചോദിക്കുന്നത്. ലീഗല്‍ ആയി ഒരു രേഖയും ഇല്ല.
കുഞ്ഞിനെ കിട്ടാന്‍ വേണ്ടിയിട്ട് യഥാര്‍ഥ അമ്മയും അച്ഛനും സത്യവാങ്ങ്മൂലം കൊടുത്താല്‍ മതി. CWCയുടെ മുന്നില്‍ കുഞ്ഞിന്റെ റെപ്രസന്റേഷന്‍ വന്നാല്‍ അച്ഛനും അമ്മയും തങ്ങളെ സഹായിക്കാന്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് അവര്‍ കുഞ്ഞിനെ തന്നതാണ്. അവര്‍ക്ക് വളര്‍ത്താനോ വീട്ടില്‍ കൊണ്ടു പോകാനോ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്.
ഒരു കുഞ്ഞില്ലാതെ അത്രയും വിഷമിച്ചിട്ടുണ്ട്. അന്‍പത് ലക്ഷം രൂപ വരെ ഐവിഎഫിന് ചെലവാക്കിയിട്ടുണ്ട്. കുഞ്ഞുവാവ പെണ്‍കുട്ടിയാകണം എന്ന് എനിക്കും ഭാര്യക്കും ആഗ്രഹമായിരുന്നു. അത് കൃത്യമായി മുമ്പില്‍ വന്നു. അനൂപ് പറഞ്ഞു.
കുഞ്ഞിനെ വളര്‍ത്തിയിരുന്ന തൃപ്പൂണിത്തുറയിലെ ദമ്പതികളായ അനൂപും സുനിതയും ഇപ്പോള്‍ ഒളിവിലാണ്. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്


