കോട്ടയം കടുത്തുരുത്തിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലന്‍സിന്റെ പിടിയില്‍. കടുത്തുരുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. അനില്‍ കുമാറാണ് പിടിയിലായത്. ഗാര്‍ഹിക പീഡന കേസില്‍ കോടതിവിധി നടപ്പിലാക്കുന്നതിനായാണ് അനില്‍കുമാര്‍ പാലക്കാട് സ്വദേശിയില്‍ നിന്ന് പണം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇരുപതിനായിരം രൂപ വാങ്ങിയ ഇയാള്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പരാതിക്കാരന് വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ സ്റ്റേഷനു മുന്നില്‍ കാറില്‍ വെച്ച് പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കാല് ലക്ഷം രൂപ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.


