കൊല്ലം: ശക്തികുളങ്ങരയില്‍ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ശക്തികുളങ്ങര സ്വദേശി പീറ്ററിനും പീറ്ററിനൊപ്പം ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് കുത്തേറ്റത്. മത്സ്യ ഷെഡിലെ തൊഴിലാളിയാണ് പരിക്കേറ്റ പീറ്റര്‍. നീണ്ടകര സ്വദേശി കുണ്ടറ ലാലു എന്ന് വിളിക്കുന്ന ലാലുവാണ് ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇയാള്‍ ഒളിവിലാണ്. ചൊവാഴ്ച രാവിലെ 8.15ന് ശക്തികുളങ്ങരയിലായിരുന്നു സംഭവം. പീറ്ററും ലാലുവുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പീറ്ററിനൊപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റത്. പുറം ഭാഗത്താണ് പീറ്ററിന് കുത്തേറ്റത്. ഇവരെ കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.


