ട്രെയിനില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലക്നൗ- മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യുവതി ബലാത്സംഗത്തിനിരയായത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എട്ടംഗ സംഘമാണ് ക്രൂരതയ്ക്ക് പിന്നില്‍. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ട്രെയിനിലെ യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി നാലു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ കൊള്ളക്കാരായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇരുപതുകാരിയെ നേരിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


