മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്ത കേസിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന പ്രതികളായ സ്വപ്നയും, സന്ദീപുമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങള്‍ പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലാണ് നിര്‍ണായകം.
സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടുംചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നല്‍കിയിരുന്നു. ജയിലിലെത്തിയാകും ഇവരെ ചോദ്യം ചെയ്യുക.


