നെടുങ്കണ്ടം: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത്മെമ്പർ അറസ്റ്റിൽ. മെമ്പറുടെ നേതൃത്വത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയാണ് (68) കൊലപ്പെടുത്താൻ പെട്രോൾ ഒഴിച്ചത്.
സംഭവത്തില്‍ നെടുങ്കണ്ടം അഞ്ചാം വാര്‍ഡ് മെംബര്‍ അജീഷ് മുതുകുന്നേല്‍, എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണിയമ്മയുടെ ഭര്‍ത്താവ് ശശിധരന്‍പിള്ള നടത്തുന്ന കടയുടെ മുന്നില്‍ വെച്ച് രണ്ടു പേര് തമ്മില്‍ തര്‍ക്കമുണ്ടായി. കടയുടെ മുന്നില്‍ പ്രശ്നം പാടില്ലെന്ന് പറഞ്ഞതോടെയാണ് പ്രെശ്നം ഉണ്ടായത്.
അക്രമികൾ ഭീഷണിപ്പെടുത്തിയതോടെ ശശിധരന്‍പിള്ള പൊലീസില്‍ പരാതി നല്കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി തീര്‍പ്പാക്കിയതായി തങ്കമണിയമ്മ പറഞ്ഞു. എന്നാല്‍ ഇന്നലെ രാവിലെ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയില്‍ അതിക്രമിച്ചു കയറി തങ്കമണിയമ്മയുടെ തലയില്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടർന്ന് കമ്പിവടികൊണ്ട് ആക്രമിക്കുകയും കടയിലെ സാധനങ്ങളും നശിപ്പിക്കുകയും ചെയ്തു. തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.