ചണ്ഡിഗഡ്: 12 വയസുകാരിയായ പെൺകുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ ശ്രമിച്ചതിന് 24കാരനെ കുത്തിക്കൊന്നു. ഹരിയാനയിയെ റോത്തക്കിലെ റസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം നടന്നത്. ബോക്സറായ കാമേഷാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്.
തേജ് കോളനിയിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കാമേഷ്. ഇതിനിടെയാണ് യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍ പെട്ടതും ഇയാൾ താക്കീത് നൽകിയതും. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതി കത്തിയെടുത്ത് കുത്തിയത്.
റോത്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിച്ച കാമേഷ് മുൻപ് മോഡലിങ്, അഭിനയ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.


