കൊല്ലം കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനു വിലാസത്തില്‍ മനോജ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായത്. വെട്ടേറ്റ നിലയില്‍ ഇന്നലെ രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു.


