ഇടുക്കി അടിമാലിയില്‍ മദ്യപിച്ച മൂന്ന് യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.


