തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ പരിക്കേറ്റു.
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമുണ്ടായത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന ബിജുവിന്റെ സഹോദരിയും പാറാശാല സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥയുമായ ഷീജിയ്ക്ക് നേരെയും ആക്രമണമുണ്ടായി.
കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ വിവരം പോലീസിനെ അറിയിച്ചെന്ന് ആരോപിച്ചാണ് ബിജുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.


